Saturday 9 June 2018

കരിയറിലെ നിരാശാജനകമായ നിമിഷമായിരുന്നു അത്; സലാഹ് പറയുന്നു

*കരിയറിലെ നിരാശാജനകമായ നിമിഷമായിരുന്നു അത്; സൂപ്പര്‍ താരം പറയുന്നു*⚽🔥👈🏻





റയല്‍ മഡ്രിഡിനെതിരെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരുക്കേറ്റത് കരിയറിലെ ഏറ്റവും നിരാശാജനകമായ നിമിഷമായിരുന്നുവെന്ന് ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ. റാമോസിന്റെ ചലഞ്ചിനൊടുവില്‍ പരുക്കേറ്റ സലാ അന്ന് കണ്ണീരോടെയാണ് കളം വിട്ടത്.

ലോകകപ്പിനൊരുങ്ങുന്ന ഈജിപ്തിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയായി മാറിയിരുന്നു സലായുടെ പരുക്ക്. എന്നാല്‍ റഷ്യയിലേക്കുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സലായെ ഒഴിവാക്കാന്‍ കോച്ച് ഹെക്ടര്‍ കൂപ്പര്‍ തയ്യാറായില്ല. പരുക്കില്‍ നിന്ന് മുക്തനായി സലാ ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും ആരാധകര്‍.

‘ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരുക്കേറ്റ് മടങ്ങിയത് എന്റെ കരിയറിലെ ഏറ്റവും നിരാശാജനകമായ നിമിഷമായി മാറി, ഈജിപ്തിന് വേണ്ടി ലോകകപ്പ് കളിക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്, ലോകകപ്പ് കളിക്കുകയെന്നാല്‍ ഈജിപ്തിനെ സംബന്ധിച്ച് സ്‌പെയിന്‍ കിരീടം നേടുന്നത് പോലെയാണ്’ – സലാ വ്യക്തമാക്കി.

14ന് തുടങ്ങുന്ന ലോകകപ്പില്‍ റഷ്യ, സൗദി അറേബ്യ, ഉറുഗ്വെ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഈജിപ്തിന്റെ സ്ഥാനം. 17ന് ഉറുഗ്വെയ്‌ക്കെതിരെയാണ് അവരുടെ ആദ്യ മത്സരം.

No comments:

Post a Comment