Wednesday 6 June 2018

നാലാം സ്ഥാനക്കാരന് 14000 കോടി; ലോകകപ്പിൽ മുത്തമിട്ടാൽ 26000 കോടി രൂപ; കണക്കുകൾ ഇങ്ങനെ

*നാലാം സ്ഥാനക്കാരന് 14000 കോടി; ലോകകപ്പിൽ മുത്തമിട്ടാൽ 26000 കോടി രൂപ; കണക്കുകൾ ഇങ്ങനെ*

ലോകത്തിന്‍റെ കണ്ണുകള്‍ റഷ്യയിലേക്ക് ചുരുങ്ങുമ്പോള്‍ കാല്‍പന്തിനൊപ്പം കോടികളും കളത്തിലിറങ്ങും. വിപണികളിലും കാല്‍പന്തിന്‍റെ ആവേശം നിറയും. ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള സമ്മാനത്തുകയില്‍ വര്‍ധന വരുത്തിയതാണ് ഏറ്റവും പുതിയ വാര്‍ത്ത.

കോടികള്‍ കിലുങ്ങുന്ന മാമാങ്കത്തിന് ഇക്കുറി ആകെ സമ്മാനത്തുക രണ്ടുലക്ഷത്തി അറുനൂറ്റിയെണ്‍പതിനായിരം കോടി രൂപ. 2014ലെ ബ്രസീല്‍ ലോകകപ്പിനേക്കാള്‍ 2800 കോടി രൂപ അധികം. വിവിധ റൗണ്ടുകളിലെ സമ്മാനത്തുകയുടെ കണക്കുകള്‍ ഇനി ഇങ്ങനെ. ഗ്രൂപ്പുമല്‍സരങ്ങള്‍ക്കുശേഷം പുറത്താകുന്ന 16 ടീമുകള്‍ക്ക് 5360 കോടി രൂപ വീതം. അടുത്ത റൗണ്ടില്‍ പുറത്താകുന്ന എട്ടു ടീമുകള്‍ക്ക് എണ്ണായിരം കോടി. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്ന 4 ടീമുകള്‍ക്കും സമ്മാനമായി പതിനായിരം കോടി വീതവും. ലോകകപ്പിലെ നാലാമന് കിട്ടുന്നതാകട്ടെ പതിനാലായിരം കോടി. മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ടായിരം കോടി കൂടി അധികം കിട്ടും.

ഫൈനലിലെത്തി അടിതെറ്റുന്ന ടീമിന് ലഭിക്കുക പത്തൊന്‍പതിനായിരം കോടി രൂപ. വാശിയേറിയ പോരിനൊടുവില്‍ കപ്പുയര്‍ത്തുന്നവരെ കാത്തിരിക്കുന്നത് ഇരുപത്തിയാറായിരം കോടിയോളം രൂപ. ലോകകപ്പിന് ക്വാളിഫൈ ചെയ്യുന്ന 32 ടീമുകള്‍ക്കും തയ്യാറെടുപ്പിനുള്ള ചെലവ് എന്ന നിലയ്ക്ക് ആയിരം കോടിയോളം രൂപ ഫിഫ നല്‍കും. ഫിഫയുടെ ക്ലബ് ബെനഫിറ്റ് പദ്ധതിയുടെ ഭാഗമായി ലോകകപ്പില്‍ പങ്കെടുക്കാന്‍ താരങ്ങളെ വിട്ടുനല്‍കുന്ന ക്ലബുകള്‍ക്ക് ഒരു ലക്ഷത്തി നാല്‍പതിനായിരം കോടിയോളം വേറെയും. ലോകകപ്പില്‍ കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് പരുക്കേല്‍ക്കുകയാണെങ്കില‍ും ഫിഫ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. തൊണ്ണൂറായിരം കോടിയാണ് രൂപയാണ് ഇതിനുള്ള നീക്കിവയ്പ്. റഷ്യന്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കായി ഫിഫ ആകെ ചെലവാക്കുന്ന തുക അഞ്ചരലക്ഷം കോടിയോളം രൂപ. കഴിഞ്ഞ ലോകകപ്പിനേക്കാള്‍ നാല്‍പതുശതമാനം അധികം.

1 comment:

  1. Simble mathematics പോലും അറിയില്ലേ?
    Winner 38 million dollar
    Its around 260 cr
    Runners up $28 million (190 cr)
    3rd $24 million
    4th. $22 million. (140 cr)

    ReplyDelete