Sunday 17 June 2018

യുവതാരങ്ങളുടെ കരുത്തില്‍ ഇംഗ്ലണ്ട് ടുണീഷ്യക്കെതിരെ ഇറങ്ങുന്നു

*യുവതാരങ്ങളുടെ കരുത്തില്‍ ഇംഗ്ലണ്ട് ടുണീഷ്യക്കെതിരെ ഇറങ്ങുന്നു*⚽🔥👈🏻


*ഇനി കണ്ണുകൾ ഇം​ഗ്ലണ്ടിലേക്ക്..*⚽🔥👈🏻


ചാമ്പ്യൻമാരുടെ വമ്പുമായെത്തിയ ജെർമനി മെക്സിക്കൻ തിരമാലയിൽ മുങ്ങിപ്പോയി, കാനറിപ്പക്ഷികളുടെ ചിറകുകൾ സ്വിസ് പടയാളികൾ കൂട്ടിക്കെട്ടി, ഐസ്ലൻഡിന്റെ ചങ്കുറപ്പിൽ അർജന്റീന മുട്ടുകുത്തി, തീപാറിയ അയൽപ്പോരിൽ സ്പാനിഷ് പടയും പറങ്കിപ്പടയും ഒപ്പത്തിനൊപ്പം ഫിനിഷ് ചെയ്തു, വിറച്ച് വിറച്ച് വാറിന്റെ സഹായത്തിൽ ഫ്രഞ്ച് പട കടന്നുകൂടി.

ഇനി കണ്ണുകൾ ഇം​ഗ്ലീഷ് നിരയിലേക്ക്. വൻ ടീമുകൾ നിലവാരത്തിലേക്കുയരാതെ പോയ ഇതുവരയുള്ള മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇം​ഗ്ലണ്ട് ടുണീഷ്യയെ തുരത്തുമോ, അതോ മുല്ലപ്പൂ വിപ്ലവത്തിന് തിരികൊളുത്തിയ ടുണീഷ്യ റഷ്യയിൽ അത്ഭുതപ്രകടനം തുടരുമോ. അറിയാൻ മണിക്കൂറുകൾ മാത്രം.

ലോകകപ്പിലെ ​ഗ്രൂപ്പ് ജി പോരാട്ടത്തിൽ രാത്രി 11.30-നാണ് ഇം​ഗ്ലണ്ട് ടുണീഷ്യയെ നേരിടുന്നത്. എല്ലാ ലോകകപ്പിലും താരസമ്പന്നമായ ടീമുമായെത്തി, നിരാശയോടെ മടങ്ങുന്ന പതിവാണ് ഇം​ഗ്ലണ്ടിനുള്ളത്. ലോകത്തിന്നുള്ളതിൽ വെച്ച് തന്നെ ഏറ്റവും അപകടകാരയായി സ്ട്രൈക്കർ ഹാരി കെയിന്റെ നേതൃത്വത്തിലാണ് ഇം​ഗ്ലീഷ് പട റഷ്യയിൽ പന്ത് തട്ടാനിറങ്ങുന്നത്.സെപ്റ്റംബർ മുതൽ ഇതുവരെ നടന്ന പത്ത് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഇം​ഗ്ലണ്ടിന്റെ വരവ്. ജർമനി, ഇറ്റലി, ബ്രസീൽ എന്നിവരെ സമനിലയിൽ കുരുക്കിയ അവർ നെതർലൻഡിനെ തോൽപ്പിച്ചു.

താരതമ്യേന ചെറുപ്പവും, മുൻ താരവുമായ ​ഗാരത് സൗത്ത് ​ഗേറ്റാണ് ഇത്തവണ ഇം​ഗ്ലീഷ് പരിശീലകൻ. ചെറുപ്പത്തിന്റെ സ്വാധീനം ടീമിലും കാണാം, 23 അം​ഗ ടീമിൽ 30 വയസിന് മുകളിൽ പ്രായമുള്ളവർ മൂന്ന് പേർ മാത്രം. എന്നാൽ ഇത് ടീമിന്റെ പരിചയസമ്പത്തിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കാരണം, ടീമിൽ 50-ലേറ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചത് ​ഗാരി കാഹിൽ മാത്രമാണ്.

ക്യാപ്റ്റൻ ഹാരി കെയിനടക്കം ആദ്യ ഇലവനിൽ സ്ഥാനം പ്രതീക്ഷിക്കുന്ന പലരും 30 മത്സരങ്ങൾ തികച്ച് കളിച്ചിട്ടല്ല. ജോ ഹർട്ടിനെ ഒഴിവാക്കി, പ്രീമിയർ ലീ​ഗിലെ മികച്ച മൂന്ന് യുവ ​ഗോൾക്കീപ്പർമാരാണ് ഇത്തവണ ടീമലുള്ളത്. എന്നാൽ ഒരാൾക്ക് പോലും പത്ത് മത്സരങ്ങളുടെ അനുഭവപരിചയമില്ല. ഇതൊക്കെയാണെങ്കിലും ഹാരി കെയിന്റെ കരുത്തിൽ മുന്നേറാം എന്ന പ്രതീക്ഷയിലാണ് ഇം​ഗ്ലീഷ് പട

ഇം​ഗ്ലണ്ടിനെ എതിരിടുന്ന ടുണീഷ്യൻ നിരയിൽ ലോകമറിയുന്ന പേരുകളൊന്നുമില്ല. ക്യാപ്റ്റനും ​ഗോളുയുമായ അയ്മൻ മദ്ലൗദി അടക്കം സൗദി അറേബ്യൻ ക്ലബുകളില‍ കളിക്കുന്ന ഒരുപിടി മുതർന്ന താരങ്ങൾ ടീമിലുണ്ട്. സണ്ടർലൻഡിൽ കളിക്കുന്ന മിഡ്ഫീൽഡർ, വഹ്ബി ഖസ്റിയാണ് ടീം വൈസ് ക്യാപ്റ്റൻ.

അവകാശപ്പെടാൻ നേട്ടങ്ങളൊന്നുമില്ലെങ്കിലും, ലോകകപ്പിൽ ഇതുവരെ കുഞ്ഞുടീമുകൾ ഒത്തൊരുമയോടെ നടത്തിയ പ്രകടനം ടുണീഷ്യക്ക് പ്രചോദനമാണ്. ഇം​ഗ്ലീഷ് നിരയിൽ ഏറ്റവും അപകടകാരിയായ കളിക്കാരൻ ഡെലി അലിയാണെന്നാണ് ടൂണിഷ്യൻ പരിശീലകൻ നബീൽ മലൗൽ പറയുന്നു. അലിയും ഹാരി കെയിനും ടോട്ടനത്തിൽ ഒന്നിച്ചുകളിക്കുന്നവരാണ്. ഇവർ തമ്മിലുള്ള കൂട്ടുകെട്ട് പൊളിക്കാനാണ് ‍ഞങ്ങളുടെ പദ്ധതി അത് വിജയിച്ചാൽ, ഇം​ഗ്ലണ്ട് തകരും.. നബീൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഈജിപ്ത്, ഇറാൻ, മൊറോക്കോ തുടങ്ങിയ അറബ് ടീമുകൾ ലോകകപ്പിൽ പോരാട്ടമികവ് വെളിപ്പെടുത്തിക്കഴിഞ്ഞു. ഇനി അവസരം ടുണീഷ്യയുടെയാണ്. വിജയം നേടാനായില്ലെങ്കിലും വിജയത്തോളം വിലയുള്ള സമനില പിടിക്കാനായിൽ ടുണീഷ്യക്ക് തലയുയർത്താം. അതോ ഹാരി കെയിന്റെ കരുത്തിൽ, മറ്റ് മുൻനിര ടീമുകൾക്ക് സാധിക്കാത്തത് ഇം​ഗ്ലണ്ട് യാഥാർഥ്യമാക്കുമോ, കാത്തിരിക്കാം.
ഒരുപിടി യുവതാരങ്ങളുമായി ഗാരത് സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ട് ഇന്ന് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇറങ്ങുന്നു. ആഫ്രിക്കന്‍ കരുത്തരായ ടുണീഷ്യ ആണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരം ഇന്ത്യന്‍ സമയം രാത്രി 11.30നു ആണ് നടക്കുക.

താരതമ്യേന പരിചയ സമ്ബന്നത കുറഞ്ഞ ടീമുമായാണ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത് എങ്കിലും യുവതാരങ്ങളുടെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയാണ് സൗത്‌ഗേറ്റ് ചെയുന്നത്. സമീപ കാലത്തെ മികച്ച ഫോം ആണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഒന്നില്‍ പോലും ഇംഗ്ലണ്ട് തോല്‍വി അറിഞ്ഞിരുന്നില്ല. ഹാരി കെയ്നെ മുന്നില്‍ നിര്‍ത്തിയാവും ഇംഗ്ലണ്ട് ഇറങ്ങുക. ഇംഗ്ലണ്ട് താരങ്ങള്‍ ആരും പരിക്കിന്റെ പിടിയില്‍ അല്ല എന്നത് ഗുണം ചെയ്യും.

മുന്‍നിരയില്‍ സ്റ്റെര്‍ലിങ്ങിനും മധ്യ നിരയില്‍ ഹെന്‍ഡേഴ്സണും അവസരം ലഭിച്ചേക്കും.

1998നു ശേഷമുള്ള ആദ്യത്തെ ലോകകപ്പിനാണ് ടുണീഷ്യ ഇറങ്ങുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെ പിടിച്ചു നിര്‍ത്താന്‍ കഴിയും എന്ന പ്രതീക്ഷയില്‍ ആണ് ടുണീഷ്യന്‍ ക്യാമ്ബ്. വഹ്ബി ഖസ്‌റി ഏപ്രില്‍ മുതല്‍ കളത്തിനു പുറത്താണ് എങ്കിലും പരിക്ക് മാറി ടീമില്‍ എത്തിയത് ഗുണം ചെയ്യും. ഹാംസ്ട്രിങ് പരിക്ക് മൂലം പുറത്തിരുന്ന ഫുള്‍ബാക് അലി മാലൂലും കളിക്കാന്‍ ലഭ്യമാവും. അതേസമയം മുന്നേറ്റ നിരക്കാരന്‍ യൂസഫ് മസ്കിനിക്ക് കാല്‍ മുട്ടിനേറ്റ പരിക്ക് മൂലം പുറത്തിരിക്കേണ്ടി വരും.

ഇതിനു മുന്‍പ് ഇംഗ്ലണ്ടും ടുണീഷ്യയും തമ്മില്‍ ഏറ്റുമുട്ടിയത് 1998ലെ ലോകകപ്പില്‍ ആയിരുന്നു. അന്ന് അലന്‍ ഷിയററും പോള്‍ സ്‌കോള്‍സും നേടിയ ഗോളുകളുടെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ടുണീഷ്യയെ തോല്‍പ്പിച്ചിരുന്നു.

No comments:

Post a Comment