Wednesday 6 June 2018

ലോക മലയാളികളെ അമ്പരപ്പിച്ച് സൗദി അറേബ്യ; സൗദിയുടെ ലോകകപ്പ് ടീം പ്രഖ്യാപന വീഡിയോയിൽ മലയാളവും



ലോക മലയാളികളെ അമ്പരപ്പിച്ച് സൗദി അറേബ്യ; സൗദിയുടെ ലോകകപ്പ് ടീം പ്രഖ്യാപന വീഡിയോയിൽ മലയാളവും



സൗദി അറേബ്യയുടെ ലോകകപ്പ്​ ടീമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒൗദ്യോഗിക പരസ്യ വീഡിയോ പുറത്തിറങ്ങി. ആ വീഡിയോയില് മലയാളത്തിലും ഒരു താരത്തെ പ്രഖ്യാപിച്ചു.

ലോകകപ്പിനുള്ള 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ വീഡിയോ പുറത്തിറങ്ങിയത്​. സൗദി അറേബ്യന് ഫുട്​​ബാള് ഫെഡറേഷന്, ജനറല് സ്​പോര്ട്​സ്​ അതോറിറ്റി, മിനിസ്​ട്രി ഒാഫ്​ മീഡിയ, സ​​​​ന്റര് ഫോര് ഗവണ്മ​​​​ന്റ്​ കമ്യൂണിക്കേഷന് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള വീഡിയോ സൗദി അറേബ്യയുടെ സംസ്​കാരവും ഫുട്​ബാള് ആവേശവും വിളിച്ചോതുന്നതാണ്.
വീഡിയോയില് ഓരോ കളിക്കാരനെയും പേരുകള് പലവിധത്തിലാണ് പുറത്തുവിടുന്നത്.​ നിരത്തിലും കോളജിലും കെട്ടിട നിര്മാണ രംഗത്തും ഒാഫീസിലും ആശുപ​ത്രിയില് ശസ്​ത്രക്രിയ മേശയിലും കോഫിഷോപ്പിലും തിയേറ്ററിലും വീട്ടിലും കുട്ടികളുടെ കളിക്കളത്തിലും കാറിലും വീഡിയോ ഗെയിമിലും ഒാരോ കളിക്കാരുടെയും പേരുകള് അറിയിക്കുകയാണ്..
അവസാനം ബാര്ബര് ഷോപ്പില് ഒരു റേഡിയോയിലൂടെ മലയാളത്തിലും പ്രഖ്യാപനം എത്തുന്നു. 'ലോകകപ്പില് പങ്കെടുക്കുന്ന സൗദി ടീമി​​​​ന്റെ പട്ടികയില് അബ്​ദുല് മാലിക്​ അല്ഖൈബരി ഉള്പ്പെട്ടിട്ടുണ്ടെന്ന്​ നിങ്ങള്ക്കറിയാമോ?' എന്ന് മലയാളത്തിലും പ്രഖ്യാപനം എത്തുകയാണ്. വീഡിയോ ഇതിനകം സോഷ്യല് മീഡിയയില് തരം​ഗമായി കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് മണിക്കൂറുകള്ക്കകം വീഡിയോ കണ്ടത്.

വീഡിയോ:


CLICK HERE TO SUBSCRIBE OUR YOUTUBE CHANNEL

No comments:

Post a Comment