*🍁സിദാന് പകരം ക്ലോപ്പ്: റയല്‍ മാഡ്രിഡ് ഞെട്ടിപ്പിക്കാനൊരുങ്ങുന്നു🕸*
*ജൂൺ 2, 2018*
*സൂപ്പര്‍ പരിശീലകന്‍ സിനദിന്‍ സിദാന് പകരം ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പിനെ എത്തിക്കാനൊരുങ്ങുന്നു. ലിവപൂളുമായി 2022 വരെ കരാറുള്ള ക്ലോപ്പിനെ പൊന്നുംവില കൊടുത്ത് ക്ലബ്ബിലെത്തിക്കാനാണ് മാഡ്രിഡ് നീക്കം. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാമിന്റെ പൊച്ചറ്റീനോ, ആഴ്‌സണലിന്റെ മുന്‍ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങര്‍, യുവന്റസ് പരീശിലകന്‍ മസിമിലിയാനോ അല്ലെഗ്രി, നാപ്പോളി മുന്‍ പരിശീലകന്‍ മൗരിസിയോ സാരി തുടങ്ങിയവരെയു പരിശീലനസ്ഥാനത്തേക്ക് ലോസ് ബ്ലാങ്കോസ് പരിഗണിക്കുന്നുണ്ട്.*
*തന്ത്രങ്ങളിലും ടീമിനെ കൈകാര്യം ചെയ്യുന്നതിലും സിദാന് ഒത്ത പകരക്കാരനായാണ് ജര്‍മ്മന്‍ സ്വദേശിയായ ക്ലോപ്പിനെ റയല്‍ മാഡ്രിഡ് മാനേജ്‌മെന്റ് കാണുന്നത്.*
*ഈ സീസണില്‍ ലിവര്‍പൂളിന്റെ ജൈത്രയാത്രയ്ക്ക് പിന്നില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ക്ലോപ്പ്. ലീഗില്‍ മൂന്നാം സ്ഥാനത്തെത്തിക്കുകയും ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ എത്തിക്കുകയും ചെയ്ത ക്ലോപ്പ് ഇഗ്ലീഷ് ക്ലബ്ബ് വിടാനുള്ള സാധ്യത കുറവാണ്. ലിവര്‍പൂളുമായി 2022 വരൊയണ് ക്ലോപ്പിന് കരാറുള്ളത്. അതേസമയം, റയല്‍ മാഡ്രിഡിനെ അപേക്ഷിച്ച് പറയുന്ന തുക ലിവര്‍പൂളിന് കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.*
*അതേസമയം, യുവന്റസ് പരിശീലകന്‍ അല്ലെഗ്രിയെയും സിദാന് പകരക്കാരനായി റയല്‍ നോട്ടമിട്ടിട്ടുണ്ട്. എന്തായാലും ലോകകപ്പിന് ശേഷമാകും പുതിയ പരിശീലകനെ റയല്‍ മാഡ്രിഡ് പ്രഖ്യാപിക്കുക.*
#REAL MADRID