Showing posts with label india. Show all posts
Showing posts with label india. Show all posts

Monday, 4 June 2018

100ാം മത്സരത്തിലും ഛേത്രി മാജിക്, കെനിയയെ തകര്‍ത്ത് ഇന്ത്യ



ഇന്ത്യന്‍ ജഴ്‌സിയില്‍ 100ാം മത്സരത്തിനിറങ്ങിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ കെനിയക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കരുത്തരായ കെനിയയെ ഇന്ത്യ തോല്‍പിച്ചത്. ഛേത്രി ഇരുവട്ടം വലകുലുക്കിയപ്പോള്‍ ജെജെയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. 
67ാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റിയാണ് ഛേത്രി ഗോളാക്കി മാറ്റിയത്. ഛേത്രിയെ വീഴ്ത്തിയതിനാണ് പെനല്‍റ്റി വിധിച്ചത്. പിഴവൊന്നും വരുത്താതെ പന്ത് വലക്കുള്ളില്‍. ഛേത്രിയുടെ 60ാം അന്താരാഷ്ട്ര ഗോളായിരുന്നു. തൊട്ടടുത്ത് 71ാം മിനുറ്റില്‍ ജെജെ ലീഡ് രണ്ടാക്കി. ബോക്‌സിനുള്ളില്‍ ബുള്ളറ്റ് കണക്കെയുള്ള ഷോട്ടിലൂടെയായിരുന്നു ജെജെയുടെ ഗോള്‍. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു ഛേത്രിയുടെ രണ്ടാം ഗോളും ഇന്ത്യയുടെ മൂന്നാമത്തേതും. 
ആദ്യ മത്സരത്തില്‍ ചൈനീസ് തായ്‌പേയിയെ ഇന്ത്യ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു തോല്‍പിച്ചത്. ആ മത്സരത്തില്‍ ഛേത്രി ഹാട്രിക്ക് നേടിയിരുന്നു.
watch highlights
:



CLICK HERE TO SUBSCRIBE OUR YOUTUBE CHANNEL

Sunday, 3 June 2018

ഗാലറി നിറയണമെങ്കിൽ കളി കേരളത്തിലാക്കൂ : ഛേത്രിയോട് ചോപ്ര





സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നിറഞ്ഞുനിൽക്കുകയാണ്. ചൈനീസ് തായ്‌പേയിയുമായുള്ള മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഛേത്രി വീഡിയോയുമായി രംഗത്ത് വരികയായിരുന്നു. ഫുട്‍ബോളിനെ നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ സ്റ്റേഡിയങ്ങൾ നിറച്ചുകൊണ്ട് ഞങ്ങളെ പിന്തുണയ്ക്കൂ എന്ന അപേക്ഷയുമായാണ് മത്സരത്തിൽ ഹാട്രിക്ക് നേടിയ ഛേത്രി രംഗത്ത് വന്നത്.
താരത്തിന്റെ ട്വീറ്റിന് കീഴിൽ മുൻബ്ലാസ്റ്റേഴ്‌സ് താരം മൈക്കൽ ചോപ്ര കുറിച്ച മറുപടിയും വൈറലാവുകയാണ്. മുംബൈ ഒരു ഫുട്ബോൾ സിറ്റിയില്ലെന്നും, പകരം ഇന്ത്യയുടെ കളികൾ കേരളത്തിലാക്കിയിരുന്നെങ്കിൽ സ്റ്റേഡിയങ്ങൾ നിറഞ്ഞേനേ എന്നും ചോപ്ര അഭിപ്രായപ്പെട്ടു. കേരളീയരുടെ കാൽപന്ത് സ്നേഹത്തെ വാനോളം പുകഴ്ത്തിയ ചോപ്രയുടെ മറുപടിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ. പ്രീമിയർ ലീഗിൽ അടക്കം മികവുതെളിയിച്ച താരത്തിന് ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

Source : athmasports.com

ഛേത്രി വിളിക്കുന്നു കോടി ജനങ്ങളെ.. ഇന്ത്യൻ ഫുട്ബോൾ കാണാൻ…!

ഛേത്രി വിളിക്കുന്നു കോടി ജനങ്ങളെ.. ഇന്ത്യൻ ഫുട്ബോൾ കാണാൻ…!



ഹീറോ ഇന്റർ കോണ്ടിനെന്റിൽ കപ്പിൽ ചൈനീസ് തായ്‌പേയ് ടീമിനെതിരെ ഒന്നും രണ്ടും മൂന്നും ഗോളടിച്ച് ഹാട്രിക് പൂർത്തിയാക്കിയ ഇന്ത്യൻ ഗോളടിയന്ത്രം സുനിൽ ഛേത്രി മുംബൈ അറീന സ്റ്റേഡിയത്തിന്റെ ഗാലറിയെ നോക്കി നിരാശനായിട്ടുണ്ടാകും. അയാൾ സങ്കടപ്പെട്ടിട്ടുണ്ടാകും. മലപ്പുറത്തിന്റെ ഉൾ നാടുകളിൽ നടക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാളിന്റെ കാണികളുടെ പാതിയെങ്കിലും മുംബൈ ഗ്രൗണ്ടിന്റെ ഗാലറിയിൽ ഇന്ത്യ ചൈനീസ് തായ് പേയ് മത്സരം കാണാൻ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.

മത്സരത്തിന്റെ നിലവാരമോ പോരായ്മകളോ പറഞ്ഞു ആ മത്സരത്തെ മാറ്റി നിർത്താൻ കഴിയില്ല .ഒരു ഫുട്ബാൾ ആരാധകനു ആസ്വദിക്കാനും സംതൃപ്തി അടയാനും ഉള്ള എല്ലാ ഘടകവും അന്നത്തെ കളിയിൽ ഉണ്ടായിരുന്നു. എണ്ണം പറഞ്ഞ അഞ്ചു മികച്ച ഗോളുകൾ പിറന്ന മത്സരം കൂടിയാണത്. ആ അഞ്ചിൽ മൂന്നെണ്ണം സുനിൽ ഛേത്രിയുടെ വകയും . ലോകത്ത് ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള കോടിക്കണക്കിനു ആരാധകർ ഉള്ള ഒരു രാജ്യത്തിനു നേടേണ്ടതെല്ലാം നേടി ഒടുവിൽ മറ്റു വൻകിട ക്ലബ്ബ് രാജ്യാന്തര മത്സരങ്ങളിലെ പോലെ ആരാധകരെ സംബോധന ചെയ്യാൻ നേരത്ത് ഒഴിഞ്ഞു കിടക്കുന്ന ഗാലറിയെ ഓർത്ത് ഛേത്രി നിരാശനാകുക മാത്രമായിരിക്കുക. കരച്ചിൽ പോലും വന്നിട്ടുണ്ടാകും.
അതയാൾ മനസ്സിൽ ഒതുക്കിയിട്ടുണ്ടാകും. ആ ഒതുക്കലിൽ നിന്നാകും അയാൾ ഇന്ത്യയെ അവരുടെ രാജ്യത്തിന്റെ ഫുട്ബോൾ കാണാൻ ക്ഷണിച്ചിട്ടുണ്ടാകുക. ഇന്ത്യ എന്ന രാജ്യത്ത് ഒരുപാട് ഫുട്ബോൾ
സ്നേഹികൾ ഉണ്ടെന്ന യാഥാർഥ്യം നില നിൽക്കെ. കാണികളെ ഉണർത്തുന്ന സുനിൽ ഛേത്രി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ഒരുകാര്യം പറഞ്ഞു കൊടുക്കണം. ഇങ്ങു ദക്ഷിണേന്ത്യയുടെ അറ്റത്ത് കേരളം എന്നൊരു സംസ്ഥാനം ഉണ്ടെന്നും അവിടെ വന്നു പന്ത് തട്ടിയാൽ ആ നാട് മുഴുവൻ ഗാലറിയിലേക്ക് വരുമെന്നും അവർ ഇന്ത്യൻ ഫുട്ബാളിനെ ചുമലിലേറ്റി താരാട്ടുമെന്നും. കാരണം അവർക്ക് ഫുട്ബാൾ ആയാൽ മതി. കാൽ പന്തുകളി അവരുടെ വിശപ്പാണ് ...

നാളെ കെനിയയുമായി കളിക്കാനിറങ്ങുന്ന നമ്മുടെ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയെ കാത്തിരിക്കുന്നത് ഏതൊരു ഫുട്ബോള്‍ കളിക്കാരനും ആഗ്രഹിക്കുന്ന അഭിമാനനിമിഷം.

രാജ്യത്തിനായി 100 മത്സരങ്ങളില്‍ ബൂട്ടണിയുക എന്ന സുവര്‍ണ നേട്ടമാണ് ഛേത്രിയെ കാത്തിരിക്കുന്നത്. ഒരു ഫുട്ബോളറെ സംബന്ധിച്ചിടത്തോളം തന്‍റെ രാജ്യത്തിനായി നൂറ് മത്സരങ്ങളില്‍ ജേര്‍സിയണിയുക എന്നത് വലിയൊരു നേട്ടം തന്നെയാണ്. 

100- മത്തെ മത്സരത്തിനിറങ്ങുന്ന സുനില്‍ ചേത്രിക്ക് എല്ലാവിധ ആശംസകളും നേരുന്നു. 👏

#100forChhetri 😘 #Captain 💪  #IndianFootballTeam 🇮🇳⚽