Showing posts with label buffon. Show all posts
Showing posts with label buffon. Show all posts

Thursday, 31 May 2018

ബുഫൺ ഇനി പിഎസ്ജി ഗോൾ വല കാക്കുമോ ???

ബുഫൺ ഇനി പിഎസ്ജി ഗോൾ വല കാക്കുമോ ???





നാൽപതാം വയസ്സിൽ തന്റെ വർഷങ്ങൾ നീണ്ട യുവന്റസ് പോരാട്ടത്തിന് തിരശീലയിട്ട നായകൻ ബുഫൺ ഫ്രഞ്ച് ചാമ്പ്യന്മാർ പാരിസ് സെന്റ് ജർമനിലേക്ക് എന്ന് സൂചന. ലിവർപൂളുമായും ചില എംഎൽഎസ് ലീഗ് ടീമുകളുമായും ബന്ധപ്പെടുത്തി വാർത്തകൾ മുൻപ് വന്നിരുന്നു എങ്കിലും ഇനി ലീഗ് 1ൽ ആയിരിക്കും ഇതിഹാസം ഗ്ലൗസ് അണിയുക എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ഈ വർഷം ഓൾഡ് ലേഡീസുമായി കരാർ ഒഴിഞ്ഞ ഗോൾ കീപ്പർ ഫ്രീ ഏജന്റ് ആണ് ഇപ്പോൾ. ഏകദേശം എട്ട് മില്യണ് യൂറോ വാർഷിക വരുമാനം എന്ന കണക്കിനാവും താരം ഫ്രാൻസിൽ എത്തുക.


പതിനൊന്ന് സീരിഎ കിരീടങ്ങൾ അടക്കം നിരവധി നേട്ടങ്ങൾ കൊയ്ത ഗോൾ കീപ്പർക്കും നെയ്മറും എംബാപ്പെയും അടക്കമുള്ള താരങ്ങളെ വൻ തുകയ്ക്ക് വാങ്ങിയ പിഎസ്ജി യ്ക്കും യൂറോപ്യൻ കിരീടം കിട്ടാക്കനിയാണ്. നിലവിലെ ഗോൾ വലയത്തിന് കീഴിൽ ലഭ്യമായ അരിയോളയും ട്രാപ്പും പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനം ലെസ് പാരീസിയൻസിനായി കാഴ്ച്ച വെച്ചിരുന്നില്ല. ഔദ്യോഗിക അറിയിപ്പ് താമസിക്കാതെ ഉണ്ടാകും എന്ന സാഹചര്യത്തിൽ തോമസ് ടഷെൽ എന്ന പുതിയ കോച്ചിന് കീഴിൽ യൂറോപ്പ് കീഴടക്കാൻ തന്നെ കച്ച കെട്ടിയാണ് അടുത്ത സീസണിൽ പിഎസ്ജി.